ദുബായില്‍ ചൂട്: ഫുജൈറയില്‍ മഴ വീഡിയോ പങ്കുവച്ച് കാലവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായില്‍ ചൂട്: ഫുജൈറയില്‍ മഴ വീഡിയോ പങ്കുവച്ച് കാലവസ്ഥ നിരീക്ഷണകേന്ദ്രം

ഫുജൈറ: യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ഇന്നലെ മഴ പെയ്തു. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഴയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ മഴ ലഭിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് നടത്തുമെന്ന സൂചന നല്‍കി ക്ലൗഡ് സീഡിംഗ് എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഷാ‍ർജ വാദി അല്‍ ഹിലോ, ഫുജൈറ എന്നിവിടങ്ങളിലാണ് നല്ല മഴ കിട്ടിയത്. ചില സ്ഥലങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം യുഎഇയില്‍ ലഭിച്ച മഴ കുറവാണ്. മേഘങ്ങളുടെ ഘടനയില്‍ രാസപദാർത്ഥങ്ങളുപയോഗിച്ച് മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്.


അതേസമയം അബുദാബി അടക്കം ചില എമിറേറ്റുകളിൽ ഈ വർഷത്തെ ഏറ്റവും കൂടിയ ​ചൂടായ 49.1 ഡിഗ്രി സെൽഷ്യസ്​​ രേഖപ്പെടുത്തി. ദുബായിലും നല്ല ചൂടാണ് അനുഭവപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.