അബുദാബി: വേഗട്രാക്കുകളില്‍ പതുക്കെ വാഹനമോടിച്ചാല്‍ 400 ദിർഹം പിഴ കിട്ടുമെന്ന് അബുദാബി പോലീസ്. പതുക്കെ പോകണമെങ്കില്‍ നിർദ്ധിഷ്ട ട്രാക്കുകളിലൂടെ വാഹനമോടിക്കാം. മറിച്ചുളള വാഹനമോടിക്കല്‍ അപകടങ്ങള്‍ക്കിടയാക്കുമെന്ന് വീഡിയോ സഹിതം വ്യക്തമാക്കിയാണ് അബുദാബി പോലീസിന്റെ ട്വീറ്റ്.
വീഡിയോയില്‍ മലയാളത്തിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ വലതുവശത്ത് നിന്ന് വാഹനങ്ങളെ മറികടക്കരുത്. ലൈന്‍ മാറാന്‍ വ്യക്തമായതിന് ശേഷം മാത്രമെ ഡ്രൈവ് ചെയ്യാവൂവെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.