കുവൈറ്റ്: വേനല്‍കാലത്ത് പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന ഉച്ച വിശ്രമം കുവൈറ്റില്‍ ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചക്ക് 11 മുതല്‍ വൈകീട്ട് നാല് വരെ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം അനുവദിക്കണമെന്ന് മാന്‍ പവർ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തില്‍ തൊഴിലുടമകള്‍ അതോറിറ്റിയുടെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് അറിയിപ്പ് വ്യക്തമാക്കുന്നുണ്ട്.
നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധനകളുണ്ടാകുമെന്നും ലംഘനം കണ്ടെത്തിയാല്‍ നടപടികളുണ്ടാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.