തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇത്തവണ ഉപദേഷ്ടാക്കളുണ്ടാകില്ല. മറ്റ് പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി. കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. അഡ്വ.എ.രാജശേഖരന്‍ നായരാണ് സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി.
എന്‍.പ്രഭാവര്‍മ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയും പി.എം മനോജ് പ്രസ് സെക്രട്ടറിയുമാകും. എം.സി.ദത്തന്‍ (മെന്റര്‍, സയന്‍സ്). സി.എം.രവീന്ദ്രന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി തുടരും. മുന്‍ രാജ്യസഭാംഗം കെ.കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നേരത്തേ നിയമിച്ചിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടരും.
സി.എം രവീന്ദ്രനൊപ്പം പി. ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരാകും. സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവരാണ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍. വി.എം സുനീഷിനെ പഴ്‌സനല്‍ അസിസ്റ്റന്റായും ജി.കെ. ബാലാജിയെ അഡീഷനല്‍ പഴ്‌സനല്‍ അസിസ്റ്റായും നിയമിച്ചു.
കിഫ്ബി സിഇഒ സ്ഥാനത്ത് ഡോ. കെ.എം എബ്രഹാം തുടരും. അഡീഷണല്‍ സിഇഒ ആയി സത്യജിത് രാജനെ നിയമിച്ചു.