തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവെച്ച സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ 30 വരെ നടത്തും. സാങ്കേതിക സര്‍വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷകളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തീയതി സംബന്ധിച്ച് വ്യക്തത നല്‍കിയില്ല. ജൂണ്‍ അവസാനം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാണ് തീരുമാനം.
വിദ്യാര്‍ഥികളുടെ ക്യാമ്പസ് പ്ലേസ്മെന്റ്, ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാംവാരത്തോടെ തന്നെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഗ്രേഡ് കാര്‍ഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.