അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും 60 ശതമാനം ജീവനക്കാർക്ക് എത്താന്‍ അനുമതി

അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും 60  ശതമാനം ജീവനക്കാർക്ക് എത്താന്‍ അനുമതി

അബുദാബി: എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും 60 ശതമാനം ജീവനക്കാർക്ക് ഓഫീസിലെത്തി ജോലി ചെയ്യാന്‍ അനുമതി. നേരത്തെ 30 ശതമാനം ജീവനക്കാർക്കായിരുന്നു ഓഫീസിലെത്തി ജോലി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. 60 വയസിന് മുകളിലുളളവർക്ക് വീട്ടിലിരുന്ന് ജോലി തുടരാം.

ഓണ്‍ലൈന്‍ പഠനം തുടരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, നിശ്ചയ ദാ‍‍‍ർഢ്യക്കാർ, ഗർഭിണികള്‍ ഇവർക്കും വീട്ടിലിരുന്നുളള ജോലി തുടരാം. നിർദ്ദേശങ്ങള്‍ മെയ് 30 മുതല്‍ പ്രാബല്യത്തില്‍ വരും.

വാക്​സിനെടുക്കാത്ത ജീവനക്കാർ ആഴ്​ചയിൽ കോവിഡ്​ പരിശോധന നടത്തണമെന്നും രണ്ട്​ ഡോസ്​ വാക്​സിൻ എടുത്ത ജീവനക്കാർ 28 ദിവസത്തിന്​ ശേഷം ഓരോ മാസവും പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.