ആഘോഷങ്ങളാകാം, വാക്സിനെടുത്തവർക്ക് മാത്രം

ആഘോഷങ്ങളാകാം, വാക്സിനെടുത്തവർക്ക് മാത്രം

ദുബായ്: യുഎഇയിലെ ആഘോഷപരിപാടികള്‍ വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നതായി ആരോഗ്യവക്താവ് ഡോ ഫരീദ അല്‍ ഹൊസാനി. ഇത് കൂടാതെ 48 മണിക്കൂറിനുളളിലെടുത്ത നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണമെന്നും അവർ പറഞ്ഞു. അല്‍ ഹോസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 'ഇ' എന്ന ചിഹ്നം കിട്ടുകയും വേണം.


കലാ -കായിക- സാമൂഹിക-വ്യക്തിഗത പരിപാടികള്‍ക്ക് നിബന്ധന ബാധകമാണ്. ജൂണ്‍ ആറുമുതലാണ് നിബന്ധനകള്‍ പ്രാബല്യത്തിലാവുക. റസ്റ്ററന്റുകളിലും കഫെകളിലും ഷോപ്പിംഗ്​ മാളുകളിലും 70 ശതമാനം ശേഷിയോടെ തത്സമയ ആഘോഷ പരിപാടികൾ നടത്താമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളിലും ഹോട്ടലുകളിലും വിവാഹചടങ്ങുകള്‍ക്കും നിബന്ധനകളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ബാറുകള്‍ തുറക്കാനും അനുമതിയുണ്ട്. കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ചാവണമെന്നുളളതാണ് നിബന്ധന. യുഎഇയില്‍ വാക്സിനേഷനും ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതൽ വാക്​സിൻ ഡോസുകൾ വിതരണം ചെയ്​തത്​ യു.എ.ഇയിലാണ്​. 100 പേരില്‍ 124.31 എന്നതാണ് യുഎഇയിലെ വാക്സിന്‍ വിതരണത്തിന്റെ അനുപാതം

അല്‍ ഹോസന്‍ ആപ്പില്‍ ഇ ചിഹ്നം വേണം

യുഎഇയില്‍ രണ്ട് ഡോസ് വാക്സിനെടുത്ത് ഇരുപത്തിയെട്ടാം ദിവസം കഴിഞ്ഞാലാണ് ഇ ചിഹ്നം അല്‍ ഹോസന്‍ ആപ്പില്‍ ഇ തെളിയുക. ഏഴ് ദിവസത്തേക്ക് മാത്രമെ ഇത് പ്രാബല്യത്തിലുണ്ടാവുകയുളളൂ. വീണ്ടും പിസിആർ നെഗറ്റീവ് കിട്ടിയാല്‍ വീണ്ടും ഇ ചിഹ്നം തെളിയും. ഏഴുദിവസം ഇത് ആപ്പിലുണ്ടാവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.