കോട്ടയം: സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ വനിതകള്‍ ഉള്‍പ്പെടെ എന്‍സിപിയില്‍ എത്തുമെന്ന് ലതിക പ്രതികരിച്ചു. ലതികയെ എന്‍സിപി മഹിളാ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷയാക്കുമെന്നാണു സൂചന.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഇന്ദിരാ ഭവനു മുന്നില്‍ തല മൊട്ടയടിച്ച് പ്രതിഷേധിച്ചാണ് ലതിക സുഭാഷ് പാര്‍ട്ടി വിട്ടത്. ലതികയെ എന്‍സിപിയിലേക്കു സ്വാഗതം ചെയ്ത് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.