പാലാ: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് പരേതനായ പി.സി. എബ്രഹാം (കുഞ്ഞേട്ടന്‍) പല്ലാട്ടുകുന്നേലിന്റെ ഭാര്യ തെയ്യാമ്മ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ മേരിഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്മലമറ്റം പള്ളിയിൽ.
അതിരമ്പുഴ ഇടവക പെരുമാലിൽ കൈതക്കരി കുടുംബാംഗമായ ഔസേപ്പ് അന്ന ദമ്പതികളുടെ മകളാണ് തെയ്യാമ്മ( ത്രേസ്യാ). മിഷൻ ലീഗ് എന്ന സംഘടന പ്രവർത്തനത്തിൽ കുഞ്ഞേട്ടന്റെ നിഴലായിയിരുന്നു. ഒത്തിരി പുണ്യങ്ങൾ കൊണ്ട് നിറഞ്ഞതും പ്രാർത്ഥനയിൽ അധിഷ്ഠിതവുമായ ജീവിതമായിരുന്നു ഇവരുടേത്. വി. അൽഫോൻസാമ്മയുമായി ആത്മബന്ധം ഉണ്ടായിരുന്ന ഒരു വ്യകതിത്വം കൂടിയാണ് തെയ്യാമ്മ ചേട്ടത്തി.
മക്കൾ: സിസ്റ്റർ അൽഫോൻസാ (കൊച്ചുറാണി) ക്ലൂണി കോൺവെന്റ് ബിജാപുർ, കർണാടക, സിസ്റ്റർ റീന (വത്സമ്മ)ക്ലൂണി കോൺവെന്റ് ഹെയ്തി, സാവിയോ എബ്രഹാം( പാറമ്പുഴ), സോഫി സെബാസ്റ്റ്യൻ, (കളപുരയ്ക്കപറമ്പിൽ), സിസ്റ്റർ വെർജിനി ക്ലൂണി കോൺവെന്റ് ഒഡീഷ, അലോഷ്യസ് എബ്രഹാം (ചെമ്മലമറ്റം), ബെന്നി എബ്രഹാം(ചെമ്മലമറ്റം). മരുമക്കൾ: റോസിലി സാവിയോ മഴുവഞ്ചേരി, മൈലംപള്ളി. കുട്ടിച്ചൻ, (കളപുരയ്ക്കപറമ്പിൽ, പൂഞ്ഞാർ), സോജി അലോഷ്യസ്, (വട്ടക്കാട്ട്, പൊൻകുന്നം), മെറ്റി ബെന്നി, (മുണ്ടാട്ടുച്ചുണ്ടയിൽ, ചുങ്കപ്പാറ).