യുഎഇയില്‍ കോവിഡ് കേസുകളില്‍ വ‍‍ർദ്ധന; ഇന്ന് 1757 പേർക്ക് രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ കോവിഡ് കേസുകളില്‍ വ‍‍ർദ്ധന; ഇന്ന് 1757 പേർക്ക് രോഗം സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 1757 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 225954 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1725 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 561048 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 540886 പേർ രോഗമുക്തി നേടി. 1661 മരണവും ഇതുവരെ സ്ഥിരീകരിച്ചു. 18501 ആണ് ആക്ടീവ് കേസുകള്‍. യുഎഇയില്‍ ഇതുവരെ 49.2 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.