അബുദാബി: യുഎഇയില്‍ ഇന്ന് 2167 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 2137 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 225957 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 563215 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 543023 പേർ രോഗമുക്തി നേടി. 1664 പേരാണ് മരിച്ചത്. 18528 ആണ് ആക്ടീവ് കേസുകള്‍.