കോവിഡ് മരണക്കണക്കില്‍ വൈരുധ്യം; റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ കുറവെന്ന് ആക്ഷേപം

കോവിഡ് മരണക്കണക്കില്‍ വൈരുധ്യം; റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ കുറവെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കില്‍ വന്‍ വൈരുധ്യമെന്ന് ആക്ഷേപം. യഥാര്‍ഥ കോവിഡ് മരണത്തെക്കാള്‍ വളരെ  കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളില്‍ നിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളില്‍ വൈരുധ്യം ഉണ്ടാകുന്നത്. മേയ് 26 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 7882 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇത്തരം ഒഴിവാക്കലുകള്‍ ഭാവിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പലരും ഒഴിവാക്കപ്പെടും. കണക്ക് കുറച്ച് കാണിക്കുമ്പോള്‍,അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകാനുള്ള സാധ്യതയുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.