ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി; കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി; കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനാകില്ലെന്ന് അറിയിച്ച കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.

എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുളളില്‍ മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസിലെ മെറിറ്റിലേക്ക് കടക്കാതെയാണ് കോടതി വിശദീകരണം തേടിയത്.

ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.