തിരുവനന്തപുരം: കോളജുകളിലും സര്‍വകലാശാലാ വകുപ്പുകളിലും ജൂണ്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോവിഡ് സാഹചര്യത്തിൽ ഓണ്‍ലൈനായിട്ടായിരിക്കും ക്ലാസുകള്‍.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പിഡിഎഫ് ആയി നല്‍കും.
രാവിലെ 8.30നും വൈകീട്ട് 3.30നും ഇടയിലായിരിക്കും ക്ലാസുകള്‍. ദിവസവും രണ്ട് മണിക്കൂറെങ്കിലും ക്ലാസ് നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.