തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികളില്‍ ഒരാള്‍ കവര്‍ച്ചപ്പണം കൊണ്ട് വാങ്ങിയ സ്വര്‍ണം അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാക്കി. മുഖ്യപ്രതി മാര്‍ട്ടിന്റെ അമ്മയാണ് 13.76 പവന്‍ സ്വര്‍ണം ഹാജരാക്കിയത്.
ആറാംപ്രതിയായ മാര്‍ട്ടിന്റെ വെള്ളാംകല്ലൂരിലെ വീട്ടില്‍നിന്ന് ഒന്‍പതുലക്ഷം രൂപയും പത്തരലക്ഷത്തിന്റെ ഇടപാടുരേഖകളും കണ്ടെത്തിയിരുന്നു. മൊത്തം 19.5 ലക്ഷത്തിന്റെ പണവും വസ്തുക്കളും രേഖകളുമാണ് അന്ന് കണ്ടെടുത്തത്. അതില്‍ അഞ്ചുലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളാണ് അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാക്കിയത്.