യുദ്ധത്തിൻ ഒരുങ്ങാൻ സൈനികരോട് ചൈനീസ് പ്രസിഡന്‍റ് : ആശങ്കയില്‍ ലോകം

യുദ്ധത്തിൻ ഒരുങ്ങാൻ സൈനികരോട് ചൈനീസ് പ്രസിഡന്‍റ് : ആശങ്കയില്‍ ലോകം

ചൈന: രാജ്യത്തിന്റെ എല്ലാ സൈനികരും അവരുടെ മനസും ശക്തിയും ഓരോ നിമിഷവും യുദ്ധത്തിനായി തയ്യാറാക്കി വെക്കണം. അതീവജാഗ്രത പാലിക്കണം. സൈനികർ രാജ്യത്തോട് തികച്ചും വിശ്വസ്തത പുലർത്തണം. ചൈനീസ് പ്രസിഡണ്ട് ഷി  ജിൻ പിംഗിന്റെ സൈനികരോടുള്ള ഈ വാക്കുകൾ ലോകജനതയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചൈന ഒരേ സമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഈ ആഹ്വാനം ആശങ്ക സൃഷ്ടിക്കുന്നത്. ഷി ജിൻ പിംഗിന്റെ ഈ ആഹ്വാനം ഇന്ത്യക്കെതിരെയോ, അമേരിക്കയ്ക്കെതിരെയോ, ചൈനയുമായി തർക്കമുള്ള മറ്റു രാജ്യങ്ങൾക്ക് എതിരെയാണോ എന്ന് വ്യക്തമായിട്ടില്ല.

ചൈനീസ് സേനയ്ക്ക് ആത്മവിശ്വാസം നൽകാനും പ്രതിരോധ സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുത്താനുമായിരുന്നു ഷി ജിൻ പിംഗിന്റെ ആഹ്വാനം എന്നും പറയുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇപ്പോഴും സൈനിക-നയതന്ത്ര തലത്തിൽ നിരവധി ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കെ പ്രസിഡന്റെ ഈ പ്രസ്താവനകൾ അസ്വസ്ഥത സൃഷിടിച്ചിട്ടുണ്ട്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.