കോട്ടയം: ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ന്യായമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
പിന്നോക്കാവസ്ഥയെ പറ്റി കൂടുതല്‍ പഠനം പിന്നീട് നടത്താം. ജനസംഖ്യാ ആനുപാതികമായാണ് നടപ്പാക്കേണ്ടത്. സമുദായങ്ങള്‍ പറയുന്നത് പോലെ അല്ലല്ലോ കാര്യങ്ങള്‍ നടപ്പാക്കേണ്ടതെന്നും പി ജെ ജോസഫ് ചോദിച്ചു.