കോവിഡ് വ്യാപനത്തിനെതിരെ 'എയർ മാസ്ക്' എന്ന ഇലക്ട്രിക് ഉപകരണവുമായി ബോനിഫേസ് പി ജി

കോവിഡ് വ്യാപനത്തിനെതിരെ 'എയർ  മാസ്ക്' എന്ന ഇലക്ട്രിക് ഉപകരണവുമായി ബോനിഫേസ് പി ജി

ആലപ്പുഴ: അർത്തുങ്കൽ സ്വദേശി ബോനിഫേസ് പി ജി (32) ഈ കോവിഡ് വ്യാപന സാഹചര്യത്തിൽ അതിനെ ചെറുക്കുവാനുള്ള പുതിയൊരു കണ്ടുപിടുത്തത്തിന്റെ പ്രിൻസിപ്പൽ റിസേർച്ചറാണ്. ഏറ്റവും വേഗത്തിൽ കെമിക്കൽ ഫ്രീയായിട്ടുള്ള എയർ മാസ്ക്. ഈ ഇലക്ട്രോണിക് ഉപകരണം ശാസ്ത്രജ്ഞന്മാരുടെയും ഡോക്ടർമാരുടെയും എൻജിനീയർമാരുടെ സഹായത്തോടുകൂടിയാണ് ഇദ്ദേഹം നിർമ്മിച്ചത്. അന്തരീക്ഷത്തിലെ കൊറോണ വൈറസിനെ നിർവീര്യമാക്കാൻ നിർമ്മിച്ചിരിക്കുന്ന ഉപകരണമാണ് എയർ മാസ്ക്.

ഈ ഉപകരണത്തിന് രാജീവ് ഗാന്ധി സെൻട്രൽ ഓഫ് ബയോ ടെക്നോളജിയുടെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (ഐസിഎംആർ) അംഗീകാരം ലഭിച്ചിട്ടുണ്ട്.

ആർത്തുങ്കൽ പള്ളിക്കത്തയ്യിൽ ഗാസ്പർ ആന്റണി, ലൈസമ്മ ഗാസ്പർ ദമ്പതികളുടെ മകനാണ് ബോണിഫേസ്. ഭാര്യ: ഗ്രീഷ്മ ബോബൻ. മക്കൾ: ജീവൻ, ജെസെക്ക്യൻ.

സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ ഇടവകയിലെ സജീവ അംഗമാണ് ബോണിഫസ്. ജീസസ് യൂത്ത് എന്ന യുവജന മുന്നേറ്റത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ഒരു പ്രോലൈഫ് പ്രവർത്തകനുമാണ്. ഇടവക ജനത്തോടൊപ്പം യുവജന സുഹൃത്തുക്കളും ബോണിഫേസിന്റെ നേട്ടം കൊണ്ടാടുകയാണ്.

ഈ കണ്ടുപിടുത്തത്തിന് പിന്നിലുള്ള സംഘത്തെ നയിച്ച ബോണിഫസ് പി ജി യുമായി സി ന്യൂസിന്റെ ആൻ മരിയ ടോം നടത്തിയ അഭിമുഖം കാണാം ...


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.