ലണ്ടൻ: അഞ്ച് മിനിട്ടിൽ കോവിഡ് പരിശോധന നടത്താവുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി. ആൻറിജൻ പരിശോധന നടത്താനുള്ള കിറ്റാണ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്തത്. എയർപോർട്ടുകളിലും വ്യാപാര കേന്ദ്രങ്ങളും വലിയതോതിൽ കോവിഡ് പരിശോധന നടത്താൻ കിറ്റ് സഹായിക്കുമെന്ന് യൂനിവേഴ്സിറ്റി വ്യക്തമാക്കി. ചിലവ് കുറവുള്ള ഈ കിറ്റിൻ വളരെ വേഗത്തിൽ വൈറസിനെ തിരിച്ചറിയാൻ സാധിക്കും എന്ന് പ്രൊഫസർ അചിലീസ് കാപാൻഡിസ് പറഞ്ഞു.