വൈക്കം: വീടിനും നാടിനും താങ്ങാനാവാത്ത നൊമ്പരമായി കോവിഡ് ബാധിച്ച് മരിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേര്‍. വൈക്കം നഗരസഭ 17-ാം വാര്‍ഡില്‍ മൂകാംബികച്ചിറ കുടുംബത്തിലാണ് ആറു ദിവസത്തിനുള്ളില്‍ മൂന്നു ജീവന്‍ നഷ്ടമായത്. രണ്ട് സഹോദരങ്ങളെയും അവരിലൊരാളുടെ ഭാര്യയെയുമാണ് കുടുംബത്തിന് നഷ്ടമായത്.
മൂകാംബികച്ചിറയില്‍ ബാലകൃഷ്ണന്‍ (തമ്പി-64) ആറുദിവസം മുമ്പാണ് മരിച്ചത്. അന്ന് വൈകീട്ട് തന്നെ സഹോദരന്‍ ബാബു (66)വും മരിച്ചു. ഈ വേര്‍പാടില്‍ മക്കളും കുടുംബാംഗങ്ങളും മനംനൊന്ത് കഴിയുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ ബാബുവിന്റെ ഭാര്യ നിര്‍മല (61)യും മരിച്ചത്.
മൂന്നുപേരുടെയും ശവസംസ്‌കാരം വൈക്കം നഗരസഭാ ശ്മശാനത്തില്‍ നടത്തി. ബാലകൃഷ്ണന്റെ ഭാര്യ മീര. മകന്‍ വിഷ്ണു. ബാബുവിന്റെയും നിര്‍മലയുടെയും മക്കള്‍: രതീഷ്, രമ്യ. മരുമകന്‍: സ്മീതിഷ് (കേരള പോലീസ്).