തിരുവനന്തപുരം: കോവിഡ് മൂലം അനിശ്ചിത്വത്തിലായ പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 16 വരെ നടത്താൻ തീരുമാനം. രാവിലെ 9.40-നാകും പരീക്ഷ ആരംഭിക്കുക. അതേസമയം പ്ലസ് വണ്‍ പരീക്ഷക്ക് ഇത്തവണ ഇംപ്രൂവ്മെന്റ് ഉണ്ടാകില്ല.
കോവിഡ് മൂലം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടന്നത് എന്നുള്ളത് കൊണ്ട് മുഴുവന്‍ പാഠഭാഗങ്ങളും അടിസ്ഥാനമാക്കായാകില്ല പരീക്ഷ. ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയിൽ ഉൾക്കൊള്ളിക്കുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ വ്യക്തത വരുത്തിയേക്കും.
വലിയ ആശയക്കുഴപ്പത്തിനിടെയാണ് പ്ലസ് വണ്‍ പരീക്ഷ തിയതി പ്രഖ്യാപിച്ചത്. പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നേരത്തെ പരീക്ഷ നടത്തരുതെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.