അബുദാബി: യുഎഇയില്‍ ഇന്ന് 1968 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 1954 പേർ രോഗമുക്തി നേടുകയും ചെയ്തു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 215, 689 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
യുഎഇയില്‍ ഇതുവരെ 572,804 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 552,479 പേർ രോഗമുക്തി നേടി. 1,684 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.