അബുദാബി: അബുദാബിയിലെ ബിഎല്‍എസ് ഇന്റർനാഷണല്‍ അല്‍ റീം ദ്വീപിലെ ഷംസ് ബുട്ടീക് മാളിലേക്ക് മാറ്റി. ഇന്ത്യന്‍ പാസ്പോർട്ടുകളും വിസകളും പ്രോസസ് ചെയ്യുന്നതിനുളള അബുദാബിയിലെ ഔട്ട് സോഴ്സിംഗ് ഏജന്‍സിയാണ് ബിഎല്‍എസ് ഇന്റർനാഷണല്‍.
രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെയായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. അല്‍റീം ദ്വീപിലെ അല്‍ റെയ്ഫ സ്ട്രീറ്റില്‍ ഷംസ് ബുട്ടീക് മാള്‍ ലെവല്‍ ഒന്നിലെ ഷോപ്പ് നമ്പർ 32ലാണ് ഇനിമുതല്‍ കേന്ദ്രം പ്രവർക്കുക. അതേസമയം മുഹൈരി കെട്ടിടത്തിലുളള ബിഎല്‍എസ് ഇന്റർനാഷണലിന്റെ പ്രീമിയം ലോഞ്ച് സേവനം നല്‍കുന്നത് തുടരും.