ഇന്ത്യയില്‍ നിന്നുളളവരുടെ യാത്രാവിലക്ക്; ടിക്കറ്റിലെ സൗജന്യ തിയതിമാറ്റം വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ

ഇന്ത്യയില്‍ നിന്നുളളവരുടെ യാത്രാവിലക്ക്; ടിക്കറ്റിലെ സൗജന്യ തിയതിമാറ്റം വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ

ദുബായ്:  ഇന്ത്യയില്‍ നിന്നുളളവർക്കുളള പ്രവേശന വിലക്ക് യുഎഇ നീട്ടിയതോടെ ഈ ദിവസങ്ങളില്‍ ടിക്കറ്റെടുത്തവർക്ക് സൗജന്യമായി തിയതി മാറ്റാമെന്ന് അറിയിച്ച് എയർ ഇന്ത്യ. ജൂണ്‍ 30 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കൈവശമുളള യാത്രാക്കാർക്ക് സൗജന്യമായി തിയതി മാറ്റാം.


ടിക്കറ്റിന്റെ സാധുത അനുസരിച്ചായിരിക്കും ഇത് അനുവദിക്കുക. ഭാവിയിലെ ഏത് തിയതിയിലേക്കും ടിക്കറ്റ് മാറ്റാമെന്നാണ് എയർഇന്ത്യ വ്യക്തമാക്കിയിട്ടുളളത്. സ്വദേശി പൗരന്മാ‍ർ, നയതന്ത്രപ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുളളവർ തുടങ്ങിയവരൊഴികെ ഇന്ത്യയില്‍ നിന്നുളളവർക്ക് ജൂണ്‍ 30 വരെ യുഎഇ പ്രവേശനം വിലക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.