യുഎഇയില്‍ കോവിഡ് കേസില്‍ വർദ്ധനവ്; ഇന്ന് 2154 പേ‍ർക്ക് രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ കോവിഡ് കേസില്‍ വർദ്ധനവ്; ഇന്ന് 2154 പേ‍ർക്ക് രോഗം സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 2154 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 218977 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 2110 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 18683 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍. യുഎഇയില്‍ ഇതുവരെ 574958 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 554589 പേർ രോഗമുക്തി നേടി. 1686 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.