കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിനേഷൻ മുന്‍ഗണന പട്ടികയില്‍ അഭിഭാഷകരെയു൦ അവരുടെ ക്ലര്‍ക്കുമാരേയും ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം.
നിലവില്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥർക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമാകില്ലെന്ന നിരീക്ഷണത്തോടെയാണിത്.
സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ മുന്‍ഗണനാ ക്രമം പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് അഭിഭാഷക വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി പുതുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഉറപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.