തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആദ്യ ഒരാഴ്ച കനത്ത മഴ ഉണ്ടാകില്ല. ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. എന്നാല്‍ തീവ്രമഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 250 സെന്റീമീറ്റര്‍ വരെ മഴയാണ് കിട്ടേണ്ടത്. നാലു ജില്ലകളില്‍ ഇന്നും നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളിലെ 9 ഇടങ്ങളിലെങ്കിലും തുടര്‍ച്ചയായ 2 ദിവസം 2.5 മില്ലിമീറ്റര്‍ മഴ പെയ്യുന്നതാണു കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്.