കോട്ടയം: കോണ്‍ഗ്രസ് വിട്ട് താന്‍ കേരള കോണ്‍ഗ്രസിലേക്ക് പോകുന്നെന്ന വാര്‍ത്ത തെറ്റാണെന്ന് ജോസഫ് വാഴയ്ക്കന്‍. കേരള കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വാഴയ്ക്കന്റെ പ്രതികരണം.
അഞ്ചു പതിറ്റാണ്ടോളമായി ഞാന്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ ആണ്. നാളിത് വരെ ഒറ്റ കൊടിയേ പിടിച്ചിട്ടുള്ളൂ. ഒരു പ്രത്യയശാസ്ത്രം മാത്രമേ എന്നെ നയിച്ചിട്ടുള്ളൂ. സ്വപ്നത്തില്‍ പോലും മറ്റൊരു ചിന്ത ഇന്നുവരെ എന്റെ മനസ്സില്‍ കടന്ന് വന്നിട്ടില്ല. ഇനി അങ്ങോട്ടും അത് തന്നെ ആയിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറുപ്പില്‍ പറഞ്ഞു.