കോടതി ഇടപെട്ടു; കുഴല്‍പ്പണക്കേസില്‍ ഇ.ഡി അന്വേഷണം തുടങ്ങി

കോടതി ഇടപെട്ടു; കുഴല്‍പ്പണക്കേസില്‍ ഇ.ഡി അന്വേഷണം തുടങ്ങി

കൊച്ചി: ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ ഇതുവരെ തുടര്‍ന്ന നിസംഗത വെടിഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഇ.ഡി പ്രാഥമിക പരിശോധന നടത്തിയത്.

കേസിന്റെ വിവരങ്ങള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസില്‍ നിന്നു ശേഖരിച്ചതായാണ് വിവരം. എഫ്ഐആര്‍ വിശദാംശങ്ങള്‍ ശേഖരിച്ച ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും പൊലീസില്‍നിന്ന് ചോദിച്ചറിഞ്ഞു.

കുഴല്‍പ്പണക്കേസില്‍ ഇ.ഡിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും അവര്‍ നടപടിയൊന്നും എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ലോക്താന്ത്രിക് യുവ ജനതാ ദള്‍ നേതാവ് സലീം മടവൂരാണ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. കേസ് പരിഗണിച്ചപ്പോള്‍ ഇ.ഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.