തിരുവനന്തപുരം: പി.എസ്.സി ലാസ്റ്റ് ഗ്രേഡ്, ക്ലാര്‍ക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ചോര്‍ന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി പി.എസ്.സി അധികൃതര്‍. ചെയര്‍മാന്‍ അംഗീകരിക്കുന്നതോടെ പരീക്ഷാ സിലബസ് പരസ്യപ്പെടുത്തും. സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും അധികൃതർ വ്യക്തമാക്കി.
പരീക്ഷകളുടെ സിലബസ് രഹസ്യരേഖ അല്ല, അത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ തയാറെടുപ്പ് നടത്തുന്നതിന് മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്ന രേഖയാണെന്നും പി.എസ്.സി വിശദീകരണം.
ജൂണ്‍ മൂന്നിന് തന്നെ പരീക്ഷയുടെ സിലബസ് പി.എസ്.സി പുറത്തുവിട്ടിരുന്നു. അടുത്ത ദിവസം തന്നെ അത് വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. അതിനാല്‍ പി.എസ്.സിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമല്ലിതെന്നും അധികൃതർ വ്യക്തമാക്കി.