'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും '; ക്ലബ് ഹൗസിലും പൊലീസ് എത്തി

'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും '; ക്ലബ് ഹൗസിലും പൊലീസ് എത്തി

തിരുവനന്തപുരം: കേരളത്തിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോമിൽ ട്രെന്‍ഡിംഗ് ആയി മാറിയ ക്ലബ് ഹൗസിലും സാന്നിദ്ധ്യമറിയിച്ച്‌ കേരള പൊലീസ്. ക്ലബ് ഹൗസ് അക്കൗണ്ട് എടുത്ത കാര്യം ഫെയ്സ്ബുക്ക് പേജിലൂടെയും കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.

'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകു'മെന്നും എല്ലാവരും ഒപ്പം കൂടിക്കോയെന്നും പൊലീസ് പറയുന്നു.
നിരവധി ചര്‍ച്ചകള്‍ നടക്കുന്ന ക്ലബ് ഹൗസിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെ ഉപയോഗപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.

പ്ലാറ്റ് ഫോം ഉപയോഗിച്ച്‌  സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്നും കേരള പൊലീസ് സൈബര്‍ വിഭാഗം നിരീക്ഷിക്കും. ക്ലബ് ഹൗസില്‍ തങ്ങളുടെ വ്യാജ ഐഡികള്‍ ഉണ്ടാക്കിയതായി നിരവധി സിനിമ താരങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ക്ലബ് ഹൗസിലും സാന്നിദ്ധ്യമറിയിച്ച്‌ കേരള പൊലീസ് രംഗത്ത് വന്നിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.