അബുദാബി: യുഎഇയില്‍ ഇന്ന് 1874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 231928 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. മൂന്ന് മരണവും 1842 രോഗമുക്തിയും ഇന്ന് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 583071 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 562576 പേർ രോഗമുക്തി നേടി. 1699 പേരാണ് മരിച്ചത്.