ഗള്‍ഫ് കൗണ്‍സില്‍ മേധാവി ഖത്തർ ഉപ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

ഗള്‍ഫ് കൗണ്‍സില്‍ മേധാവി ഖത്തർ ഉപ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

ദോഹ: ഗള്‍ഫ് കൗണ്‍സില്‍ മേധാവി ഡോ. നെയ്ഫ് ഫലാഹ് അല്‍ ഹജ്റഫ് ദോഹയിലെത്തി ഖത്തര്‍ ഉപ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച്ച നടത്തി. അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ സമിതിയുടെ പുരോഗതിയെക്കുറിച്ചും മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ കാരണമായ അല്‍ ഉലാ കരാറുമായി ബന്ധപ്പെട്ട പിന്തുടര്‍ച്ച തീരുമാനങ്ങളും ചര്‍ച്ചയില്‍ ഇരു നേതാക്കളും സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.