റിയാദ്: സൗദിയില്‍ ആഭ്യന്തര യാത്രകള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. യാത്രകള്‍ക്ക് കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ വ്യക്തികളുടെ ആരോഗ്യ നില തെളിയിക്കുന്ന തവക്കല്‍ന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പച്ചയായിരിക്കണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്. ഇന്റനെറ്റ് ഇല്ലാതെയും 48 മണിക്കൂര്‍ വരെ സ്റ്റാറ്റസ് നിലനില്‍ക്കുന്ന സംവിധാനം ആപ്പില്‍ ഏര്‍പ്പെടുത്തിയതായും മന്ത്രാലയ അധികൃതര്‍ അറിയിച്ചു.