ദുബായ്: മെട്രോയില്‍ ഡാന്‍സ് കളിച്ച ഏഷ്യാക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ടിക് ടോക് വീഡിയോ ചെയ്യാൻ വേണ്ടിയാണ് ഇയാള്‍ മാസ്ക് ധരിക്കാതെ മെട്രോയില്‍ നൃത്തം ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലാവുകയും ചെയ്തിരുന്നു.
പൊതുസ്ഥലത്ത് മാന്യതയ്ക്ക് നിരക്കാത്ത വണ്ണം പെരുമാറിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോവിഡ് സുരക്ഷാമുന്‍കരുതല്‍ ലംഘനവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളുടെ പ്രവൃത്തി സഹയാത്രികർക്ക് പ്രയാസമുണ്ടാക്കിയതായി ദുബായ് പൊലീസ് ട്രാൻസ്പോട്ടേഷൻ സെക്യുരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഉബൈദ് അൽ ഹത് ബൂർ പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ക്ക് ആറ് മാസം തടവും 5000 ദിർഹവുമാണ് പിഴ.