ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറുവരെ യാത്രാവിമാനസർവ്വീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്.
യുഎഇയിലെ ജനറല്‍ സിവില്‍ ഏവിയേഷന്റെ നിർദ്ദേശപ്രകാരമാണിതെന്നും ട്വീറ്റില്‍ എയർഇന്ത്യാ എക്സ്പ്രസ് വ്യക്തമാക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പുതിയ തിയതിയില്‍ റീ ബുക്ക് ചെയ്യാമെന്നും അധികൃതർ അറിയിക്കുന്നു.