മൂന്ന് രാജ്യങ്ങള്‍ക്കുകൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തി യുഎഇ

മൂന്ന് രാജ്യങ്ങള്‍ക്കുകൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തി യുഎഇ

ദുബായ്: ഇന്ത്യക്ക് പുറമെ മൂന്ന് രാജ്യങ്ങളില്‍ നിന്നുളള യാത്രാക്കാർക്ക് കൂടി യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തി. ഉഗാണ്ട, സാംബിയ, കോംഗോ എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് വെള്ളിയാഴ്ച മുതല്‍ വിലക്ക് ഏർപ്പെടുത്തിയിട്ടുളളത്.

കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് യുഎഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ബിസിനസുകാർക്കും ഗോള്‍ഡന്‍ വിസയുളളവർക്കും വരുന്നതിന് തടസമില്ല.

നേരത്തേ ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​, ശ്രീലങ്ക, വിയറ്റ്​നാം എന്നിവിടങ്ങളിലെ യാത്രക്കാർക്കാണ്​ യു.എ.ഇ വിലക്കേർപ്പെടുത്തിയത്​​. ഈ രാജ്യങ്ങൾക്ക്​ അനിശ്ചിത കാലത്തേക്കാണ്​ വിലക്ക്​​. ജൂലൈ ആറുവരെ ഇന്ത്യയില്‍ നിന്നുളള യാത്രാ വിമാനങ്ങളുണ്ടാകില്ലെന്ന് എയർ ഇന്ത്യാ എക്സപ്രസ് നേരത്തെ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.