ദുബായ്: ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ വർദ്ധനവ്. ഒരു ഡോളറിന് 72 രൂപ 94 പൈസയെന്ന നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. യുഎഇ ദിർഹവുമായുളള വിനിമയ മൂല്യത്തിലും വർദ്ധനവുണ്ട്.
ഒരു ദിർഹത്തിന് 19 രൂപ 87 പൈസയാണ് വിനിമയ നിരക്ക്. ബോംബെ ഓഹരി സൂചിക 142.99 പോയിന്റ് ഉയർന്ന് 52,084.63 എന്ന നിലയിലാണ് ഒരു വേള വ്യാപാരം നടന്നത്. ദേശീയ സൂചിക നിഫ്റ്റി 57.0 പോയിന്റ് ഉയർന്ന് 15,692.35 ലെത്തി.