ബ്രിട്ടണില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്നലെ സ്ഥിരീകരിച്ചത് 7393 പേര്‍ക്ക്

ബ്രിട്ടണില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്നലെ സ്ഥിരീകരിച്ചത് 7393 പേര്‍ക്ക്

ലണ്ടന്‍: ബ്രിട്ടണില്‍ ആശങ്ക പടര്‍ത്തി പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 7393 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച്ച മാത്രം 7,540 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന കോവിഡ് കണക്കുണ്ടാകുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,535,754 ആയി ഉയര്‍ന്നു.

ഏഴു പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ബുധനാഴ്ച്ച ആറു പേരും. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 127,867 ആയി. കോവിഡ് പരിശോധനയില്‍ പോസിറ്റീവായി 28 ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചവരുടെ മാത്രം കണക്കാണിത്.

രാജ്യത്തെ 40.7 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ കോവിഡ് വാക്സിന്റെ ഒന്നാം ഡോസും 28.5 ദശലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.