പാലക്കാട്: പാലക്കാട് നെന്മാറയില്‍ പത്ത് വര്‍ഷം യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു.
മൂന്നുമാസം മുൻപ് കാണാതായ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ തിരിച്ചറിഞ്ഞതോടെയാണ് യുവതിയെ ഒളിപ്പിച്ച് താമസിക്കുന്നത് ഉള്‍പ്പെടെ പുറംലോകം അറിയുന്നത്. കാണാതാകുമ്പോൾ പെണ്‍കുട്ടിക്ക് 19 വയസായിരുന്നു പ്രായം.
യുവതിക്ക് കൗണ്‍സിലിങ് നല്‍കാനും വനിതാ കമ്മീഷന്റെ നിര്‍ദേശമുണ്ട്. നെന്മാറ അയിലൂരിലാണ് കാമുകിയായ സാജിതയെ റഹ്മാന്‍ വീട്ടില്‍ പത്തു വര്‍ഷത്തോളം ആരും അറിയാതെ താമസിപ്പിച്ചത്.