റിയാദ്: പ്രവേശന വിലക്ക് നിലനില്‍ക്കുന്ന 20 രാജ്യങ്ങളില്‍ നിന്നുളളവർക്ക് ആശ്വാസ തീരുമാനവുമായി സൗദി അറേബ്യ. സന്ദർശ വിസയെടുക്കുകയും യാത്ര ചെയ്യാന്‍ കഴിയാതെ കാലാവധി അവസാനിക്കുകയും ചെയ്ത വിസകള്‍ സൗജന്യമായി 31 വരെ നീട്ടി നല്‍കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെയും ധനകാര്യമന്ത്രാലയത്തിന്റേയും പിന്തുണയോടെ ഇലക്ട്രോണിക് സേവനവും ആരംഭിച്ചിട്ടുണ്ട്. https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്കിലൂടെയാണ് വിസാ കാലാവധി നീട്ടിക്കിട്ടാനായി അപേക്ഷ നല്‍കേണ്ടത്.