മുട്ടില്‍ മരം മുറിക്കേസ്: എഡിജിപി എസ്. ശ്രീജിത്ത് ഉന്നതതല അന്വേഷണസംഘത്തെ നയിക്കും

മുട്ടില്‍ മരം മുറിക്കേസ്: എഡിജിപി എസ്. ശ്രീജിത്ത് ഉന്നതതല അന്വേഷണസംഘത്തെ നയിക്കും

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എഡിജിപി, എസ് ശ്രീജിത്ത് ഐപിഎസ് നയിക്കും. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
മരംമുറി നടന്ന മുട്ടിലില്‍ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശിക്കും

മരം മുറി കേസില്‍ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവുമെന്നും സംയുക്ത അന്വേഷണമാണ് നടക്കുകയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സംയുക്ത അന്വേഷണത്തിന്‍റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.