അബുദാബി: യുഎഇയില്‍ ഇന്ന് 2123 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 249746 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 2123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2094 പേർക്ക് രോഗമുക്തിയും നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 596017 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 575288 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1724 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.