സൗദി വാഹന അപകടം; മരിച്ച നഴ്സുമാരുടെ മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും

സൗദി വാഹന അപകടം; മരിച്ച നഴ്സുമാരുടെ മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും

റിയാദ്: സൗദിയിലെ നജ്‌റാനിൽ വാഹന അപകടത്തിൽ മരിച്ച നേഴ്സുമാരുടെ മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയൻ (31). എന്നിവരുടെ മൃതദേഹങ്ങളാണ് നാളെ തിരുവനന്തപുരത്ത് എത്തിക്കുക.

അവിടെനിന്ന് വീടുകളിലേക്ക് നോർക്കയുടെ നേതൃത്വത്തിൽ ആംബുലൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കുറവലങ്ങാട് വയലാ ഇടശ്ശേരിത്തടത്തിൽ ഷിൻസിയുടെ സംസ്കാരം തിങ്കളാഴ്ച മൂന്നിന് വയലാർ സെന്റ് ജോർജ് പള്ളിയിൽ നടക്കും.


നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സ്നേഹ, റിൻസി എന്നീ രണ്ട് നഴ്സുമാർക്കും ഡ്രൈവറായിരുന്ന അജിത്തിനും പരിക്കേറ്റിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.