ദുബായ്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പതിനായിരത്തിലേറെ പേർക്ക് പിഴയും താക്കീതും നല്‍കി ദുബായ് പോലീസ്. കോവിഡ് സാഹചര്യത്തിലാണ് ഇത്രയും പേർക്ക് പിഴ ചുമത്തിയതെന്ന് അല്‍ റഷീദിയ സ്റ്റേഷന്‍ ഡയറക്ടർ ബ്രിഗേഡിയർ സഈദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് അറിയിച്ചു.
3271 പേർക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിനും 2526 പേർക്ക് സാമൂഹിക അകലം പാലിക്കാത്തതിനും പിഴ നല്‍കി. കോവിഡ് സാഹചര്യത്തില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.