കവരത്തി: പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍ എത്തും. കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം.
നാളെ പന്ത്രണ്ടരയ്‌ക്ക് അഗത്തിയിലെത്തുന്ന അഡ്‌മിനിസ്ട്രേറ്റര്‍ ഈ മാസം 20 വരെ ദ്വീപില്‍ തുടരും. വിവിധ മേഖലയിലെ സ്വകാര്യവത്ക്കണരണം, ടൂറിസം അടക്കമുള്ള വിഷയങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം അഡ്‌മിനിസ്‌ട്രേറ്ററെ നേരില്‍ കണ്ട് പ്രതിഷേധം അറയിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.