അബുദാബി: യുഎഇയില്‍ ഇന്ന് 1837 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 237,439 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1811 പേർ രോഗമുക്തി നേടി. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 599823 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 579045 പേർ രോഗമുക്തി നേടി. 1730 പേർ മരിച്ചു. 19,048 ആണ് ആക്ടീവ് കേസുകള്‍. 53.3 ദശലക്ഷം ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.