തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്‌ഐമാരുള്‍പ്പെടെ 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്റ്റേഷനിലെ പന്ത്രണ്ട് പേര്‍ക്കും സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ ഏഴുപേര്‍ക്കും കന്റോണ്‍മെന്റ് സ്റ്റേഷനിലെ ആറുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കോവിഡ് ഒന്നാം തരംഗത്തില്‍ പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനമുണ്ടായിരുന്നെങ്കിലും രണ്ടാം തരംഗത്തില്‍ ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗം ബാധിക്കുന്നത്. ലോക്ക്ഡൗണ്‍ അടക്കമുള്ള ഡ്യൂട്ടിയുള്ളതിനാല്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കാത്ത തരത്തില്‍ സമാന്തര സംവിധാനം ഒരുക്കിയിട്ടുണ്ട്.