മസ്കറ്റ്: രാജ്യത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച മൂന്ന് പേരിലാണ് ബ്ലാക്ക് ഫംഗസും കണ്ടെത്തിയത്. ഇവർക്ക് ചികിത്സ തുടരുകയാണ്.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ 2126 പേരില്‍ കോവിഡ് പുതുതായി റിപ്പോർട്ട് ചെയ്തു. 33 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. മരണനിരക്ക് ഉയരുന്നതും ആശങ്കയ്ക്ക് ഇടനല്‍കുന്നു.