സെല്‍ഫ് ഗോളടിച്ച് ബിജെപി: വനം കൊള്ളയ്ക്ക് പകരം പെട്രോള്‍ വിലയ്‌ക്കെതിരായ പ്ലക്കാര്‍ഡുമായി പ്രവര്‍ത്തക

സെല്‍ഫ് ഗോളടിച്ച് ബിജെപി: വനം കൊള്ളയ്ക്ക് പകരം പെട്രോള്‍ വിലയ്‌ക്കെതിരായ പ്ലക്കാര്‍ഡുമായി പ്രവര്‍ത്തക

തിസെല്‍ഫ് ഗോളടിച്ച് ബിജെപി: വനം കൊള്ളയ്ക്ക് പകരം പെട്രോള്‍ വിലയ്‌ക്കെതിരായ പ്ലക്കാര്‍ഡുമായി പ്രവര്‍ത്തകരുവനന്തപുരം: മരം മുറിച്ചു കടത്തിയതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തക ഉയര്‍ത്തിക്കാട്ടിയത് ഇന്ധന വില വര്‍ധനയ്‌ക്കെതിരായ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ്. അമളി പറ്റിയെന്നു തിരിച്ചറിഞ്ഞതോടെ നേതാക്കള്‍ ഇടപെട്ട് പ്ലക്കാര്‍ഡ് മാറ്റി.

വനം കൊള്ളയ്‌ക്കെതിരായ സംസ്ഥാന തല പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ ആസ്ഥാനത്തിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണയിലാണ് അബദ്ധം പറ്റിയത്. ധര്‍ണയില്‍ ഒരു പ്രവര്‍ത്തക പിടിച്ചിരുന്ന പ്ലക്കാര്‍ഡിലെ വാചകം ഇങ്ങനെയായിരുന്നു ''പെട്രോള്‍ വില സെഞ്ചുറിയടിച്ചു: പ്രതിഷേധിക്കുക ഡിവൈഎഫ്‌ഐ'' ചാനല്‍ ക്യാമറകള്‍ ഈ ദൃശ്യം ശ്രദ്ധയോടെ പകര്‍ത്തുന്നതു കണ്ടപ്പോഴാണ് നേതാക്കള്‍ അബദ്ധം തിരിച്ചറിഞ്ഞത്. ഉടന്‍ പ്ലക്കാര്‍ഡ് മാറ്റി വനം കൊള്ളയ്‌ക്കെതിരായ പ്ലാക്കാര്‍ഡ് പ്രവര്‍ത്തകയ്ക്കു കൈമാറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.